---
title: "വിളക്കോട്ടൂരിൽ വർഷങ്ങളായി ഒറ്റമുറി ഷെഡിൽ ജീവിതം ; അവിവാഹിതരായ ബാലനും കുടുംബവും ഇനി പ്രവാസി വ്യവസായി അത്തോളിൽ വാസു നിർമ്മിച്ച് നൽകിയ വീട്ടിൽ അന്തിയുറങ്ങും"
english_title: "Living in a one-room shed for years in Vilakottur; The unmarried boy and his family will now spend the night in a house built by a non-resident businessman, Atholil Vasu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/156352/Living in a one-room shed for years in Vilakottur; The unmarried boy and his family will now spend the night in a house built by a non-resident businessman, Atholil Vasu"
published_at: "2023-10-23T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536969b71c43_IMG-20231023-WA0077.jpg"
keywords: []
---

# വിളക്കോട്ടൂരിൽ വർഷങ്ങളായി ഒറ്റമുറി ഷെഡിൽ ജീവിതം ; അവിവാഹിതരായ ബാലനും കുടുംബവും ഇനി പ്രവാസി വ്യവസായി അത്തോളിൽ വാസു നിർമ്മിച്ച് നൽകിയ വീട്ടിൽ അന്തിയുറങ്ങും

> **Lead Summary:** വിളക്കോട്ടൂരിൽ വർഷങ്ങളായി ഒറ്റമുറി ഷെഡിൽ ജീവിതം ; അവിവാഹിതരായ ബാലനും കുടുംബവും ഇനി പ്രവാസി വ്യവസായി അത്തോളിൽ വാസു നിർമ്മിച്ച് നൽകിയ വീട്ടിൽ അന്തിയുറങ്ങും

## Article Content

വിളക്കോട്ടൂരിൽ വർഷങ്ങളായി ഒറ്റമുറി ഷെഡിൽ ജീവിതം ; അവിവാഹിതരായ ബാലനും കുടുംബവും ഇനി പ്രവാസി വ്യവസായി അത്തോളിൽ വാസു നിർമ്മിച്ച് നൽകിയ വീട്ടിൽ അന്തിയുറങ്ങും

വർഷങ്ങളായി ഒറ്റമുറി ഷെഡിൽ താമസിക്കുന്ന അവിവാഹിതരായ സഹോദരങ്ങള്‍ക്ക് വീട് നിർമ്മിച്ച് നൽകി പ്രവാസി വ്യവസായിയുടെ നന്മ നിറഞ്ഞ മാതൃക.

വർഷങ്ങളായി ഒറ്റമുറി ഷെഡിൽ കഴിയുകയായിരുന്ന വിളക്കോട്ടൂര്‍ നെല്ലിയാട്ടെ കുന്നുമ്മല്‍ ബാലന്‍, സഹോദരിമാരായ ചന്ദ്രി, പൊക്കി എന്നിവര്‍ക്കാണ് പ്രമുഖ പ്രവാസി വ്യവസായി അത്തോളില്‍ വാസു വീട് നിർമ്മിച്ച് നൽകിയത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി വിളക്കോട്ടൂര്‍ നെല്ലിയാട്ടെ കുന്നുമ്മല്‍ ബാലനും സഹോദരിമാരായ ചന്ദ്രിയും , പൊക്കിയും ഒറ്റമുറി ഷെഡിലാണ് താമസം. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്നത് ഒരു സ്വപ്‌നം മാത്രമായി മാറിയ ഈ കുടുംബത്തിൻ്റെ ദുരിതം നാട്ടുകാരാണ് പ്രവാസി വ്യവസായിയായ അത്തോളിൽ വാസുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

സഹോദരങ്ങളുടെ നിസ്സഹായാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ട അത്തോളില്‍ വാസു വീട് പണിക്ക് വേണ്ട എല്ലാ സഹായവും നൽകാമെന്ന് ഉറപ്പു നൽകി. പിന്നീടങ്ങോട് അത്തോളിൽ വാസു തന്നെ നേരിട്ട് വീടുപണിയുടെ മേൽനോട്ടം വഹിച്ചതോടെ മൂന്നു മാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തീകരിക്കാനായി.

വീടിന്‌റെ മുഴുവൻ പണിയും പൂർത്തിയായ തോടെ ഗൃഹപ്രവേശനവും ഉത്സവാന്തരീക്ഷത്തിൽ നടത്താൻ നാട്ടുകാർ തീരുമാനിച്ചു.

നിര്‍ദ്ധനരായ കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്യമുണ്ടെന്ന് വീടിൻ്റെ താക്കോൽ ബാലനും, കുടുംബത്തിനും കൈമാറിയ ശേഷം അത്തോളില്‍ വാസു പറഞ്ഞു.

ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച നിമിഷം വേറെയില്ലെന്നും,തങ്ങളുടെ ദുരിതാവസ്ഥ മനസിലാക്കി കയറികിടക്കാന്‍ വീടൊരുക്കി നല്‍കിയതില്‍ കടപ്പാടുണ്ടെന്നും ബാലനും സഹോദരിമാരും പറഞ്ഞു. നിരവധി പേര്‍ താക്കോല്‍ദാന ചടങ്ങില്‍ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/156352/Living in a one-room shed for years in Vilakottur; The unmarried boy and his family will now spend the night in a house built by a non-resident businessman, Atholil Vasu)